കോഴിക്കോട്ട് ഇന്ന് ഹർത്താൽ

കോഴിക്കോട്ട് ജില്ലയിൽ ഇന്ന് ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസാണ് ഹർത്താൽ പ്രഖ്യാപിച്ചത്.

രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. ചേവായൂരിൽ കള്ളവോട്ട് ആരോപണത്തെ തുടർന്നു സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിലാണ് സംഘർഷമുണ്ടായത്.