കോഴിക്കോട് ആരോഗ്യപ്രവർത്തക മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ അൻപതോളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്.

കോഴിക്കോട് വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി മേഘ്‌നയാണ് മരിച്ചത്. മൂന്നാഴ്ചയായി മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരിയാണ്. ഒരാഴ്ചയ്ക്കിടെ കോഴിക്കോട് ജില്ലയിൽ അൻപതോളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്