കിഴക്കഞ്ചേരി : കോഴിയായാൽ മുട്ടയിടും.. അത് സ്വാഭാവികം. എന്നാൽ കിഴക്കഞ്ചേരി ആരോഗ്യപുരം സുനിലിന്റെ വീട്ടിൽ ഇന്ന് കോഴി മുട്ടായിട്ടപ്പോൾ അതിൽ ഒരു വാൽ കൂടി ഉണ്ടായിരുന്നു. പതിവില്ലാതെ മൂന്നു വയസ്സ് പ്രായമുള്ള കോഴി ഇങ്ങനെ ചെയ്തതിൽ അസ്വാഭികത തോന്നിയ സുനിൽ മുട്ടയുടെ ഫോട്ടോ പലർക്കും അയച്ചതോടെ സുനിലിന്റെ വീട്ടിലേക്ക് നാട്ടുക്കർ മുട്ട കാണുന്നതിനായി എത്തി കൊണ്ടിരിക്കുന്നു
ജനിതക രീതിയിൽ വരുന്ന വ്യതിയാണമാണ് കാരണം എന്ന് വിതഗ്ദ്ധർ അഭിപ്രായപ്പെടുന്നു. എന്തായാലും ഈ മുട്ട പരിശോധനക്കായി മണ്ണുത്തി കാർഷിക സർവ്വകലാശാലക്ക് നൽകുമെന്ന് സുനിൽ പറഞ്ഞു.
മുട്ട ചോദിച്ചു വൻ ഓഫാറുമായി പലരും വന്നുമെന്നും ആർക്കും നൽകില്ലെന്നുമാണ് സുനിലിന്റെ തീരുമാനം. ഒരു മുട്ട ഭാഗ്യവും പ്രശസ്തിയും കൊണ്ടുവന്നാലും ഇല്ലെങ്കിലും ശാസ്ത്രലോകത്തിന് മുതൽകൂട്ടവും എന്ന് കരുതാം.
.
