സിപിഎം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി. സത്യനാ ഥൻ (66) ഇന്നലെ രാത്രി 10ന് ഉത്സവപ്പറമ്പിൽ വെട്ടേറ്റു മരിച്ചു. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്രത്തിനു സമീപത്തു നിന്നാണു വെട്ടേറ്റത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സത്യനാഥന്റെ പുറത്തും കഴുത്തിലും മഴുകൊണ്ടുള്ള വെട്ടേറ്റതായി പൊലീസ് പറഞ്ഞു. ആക്രമണ സമയം സത്യനാഥ സത്യനാഥൻ എൻ്റെ ഭാര്യയും മക്കളും ഉത്സവപ്പറമ്പിലുണ്ടായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ടു പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷിനെ (33) പൊലീസ്
കസ്റ്റഡിയിലെടുത്തു. ഇയാൾ മുൻ സിപിഎം പ്രവർത്തകനാണെന്നും ആക്രമണത്തിനു കാരണം വ്യക്തിവിരോധമാണെന്നും പൊലീസ് പറഞ്ഞു.
ഭാര്യ: ലതിക. മക്കൾ: സലിൽനാഥ്, സെലീന. സഹോദര ങ്ങൾ: വിജയൻ, രഘു നാഥ്, സുനിൽ.
ഇന്നു രാവിലെ 6 മു തൽ വൈകിട്ട് 6 വരെ അരിക്കുളം, കീഴരിയൂർ, കൊയി ലാണ്ടി, ചെങ്ങോട്ടുകാവ്, ചേമ ഞ്ചേരി എന്നിവിടങ്ങളിൽ സിപി എം ഹർത്താൽ ആചരിക്കും.