കോട്ടയം റെയിൽവേ കാൻ്റീനിൽ തീപിടുത്തം. അതിവേഗം തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയോടെയാണ് സംഭവം. പാചകത്തിനിടെ ചട്ടിയിലെ എണ്ണയിൽ നിന്നും തീ ആളിപ്പടർന്നതാണ് അപകടത്തിന് കാരണമായത്. ജീവനക്കാരും, കാൻ്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ ശബരിമല തീര്‍ത്ഥാടകരുമടക്കം നിരവധി പേർ ഈ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നു.