കോട്ടയം മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡ് കെ എസ് സുരേഷാണ് മരിച്ചത്. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുകിടന്ന മരം മുറിച്ചുമാറ്റുന്നതിനിടെയായിരുന്നു അപകടം.