കോട്ടയം കടയനിക്കാട് ദീപം വയോജന സമിതിയുടെ എട്ടാമത് വാർഷികാഘോഷവും ഭരണസമിതി തെരഞ്ഞെടുപ്പും ക്രിസ്തുമസ് പുതുവർഷ ആഘോഷവും ഗ്രാമപഞ്ചായത്ത് മെമ്പർ റോസമ്മ കോഴിപ്പുറത്ത് ഉദ്ഘാടനം നിർവഹിച്ചു. സമിതി പ്രസിഡൻറ് പി. കെ. സുരേന്ദ്രന്റെ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. എം. അപ്പുക്കുട്ടൻ നായർ, രാജൻ, രവീന്ദ്രൻ കോടിപ്പുറം, രാജു വരിക്കനാ കുഴിയിൽ, ഓമന അപ്പുക്കുട്ടൻ, ശ്രീദേവി എന്നിവർ പ്രസംഗിച്ചു. പുതിയ ഭരണസമിതിയിലേക്ക് പി. കെ. സുരേന്ദ്രൻ പ്രസിഡണ്ടും, പി. എം. അപ്പുക്കുട്ടൻ നായർ സെക്രട്ടറിയുമായി. ജീവിതശൈലിരോഗങ്ങളും അവയുടെ പ്രതിവിധികളുമെന്ന വിഷയത്തെ കുറിച്ച് ഇടയിരിക്കപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷാജി മാത്യു, ആര്യ എന്നിവർ ക്ലാസ്സ് നയിച്ചു.