കൂടുതല്‍ പലിശ നല്‍കാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ്; യുവതി അറസ്റ്റിലായി. തൃശൂര്‍ ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലാണ് തട്ടിപ്പ്.

പണംനിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസില്‍ മാനേജര്‍ അറസ്റ്റില്‍. മുട്ടിത്തടി സ്വദേശിയായ അറയ്ക്കല്‍ വീട്ടില്‍ ജീവലത (39) ആണ് അറസ്റ്റിലായത്. വല്ലച്ചിറ സ്വദേശിയില്‍ നിന്ന് 13,50000 രൂപ, തലോര്‍ സ്വദേശിയില്‍ നിന്ന്100000രൂപ,കോണത്തുകുന്ന് സ്വദേശിയില്‍ നിന്ന് 1500000രൂപ,ഇരിങ്ങാലക്കുട സ്വദേശിയില്‍ നിന്ന് 550000രൂപഎന്നിങ്ങനെയാണ് തട്ടിയെടുത്തത്. ഇരിങ്ങാലക്കുട മേഖലയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തുന്ന രീതി പതിവ് സംഭവമായി മാറിയതായി പ്രദേശവാസികൾ പറയുന്നു.