കോ​ങ്ങാ​ട് ക​ട​മ്പ​ഴി​പ്പു​റം അ​ഴി​യ​ന്നൂ​രി​ൽ വീ​ട്ട​മ്മ​യെ​യും സു​ഹൃ​ത്തി​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ളി​യാ​നി വീ​ട്ടി​ൽ കു​ഞ്ഞി​ല​ക്ഷ്മി (38) അ​യ​ൽ​വാ​സി ദീ​പേ​ഷ് (38) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കൃ​ഷി​യി​ട​ത്തി​നോ​ട് ചേ​ർ​ന്നു​ള്ള ഷെ​ഡി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ സ​മീ​പ​ത്തു​നി​ന്നും വി​ഷ​ക്കു​പ്പി​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.