Breaking News:
ഫ്ളാറ്റില്‍ നിന്ന് താഴേക്ക് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം. ഇന്നലെ രാത്രി കോഴിക്കോട് പാലാഴിയിലാണ് സംഭവം. കളിക്കുന്നതിനിടെ ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണാണ് അപകടം. പൊറ്റമ്മൽ ചിന്മയ സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
കണ്ണൂർ പാനൂർ പൊയിലൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ആക്രമണത്തിനു പിന്നിൽ സിപിഎം ആണെന്ന് ബിജെപി. പാനൂർ കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. തലയ്ക്ക് പരിക്കേറ്റ ഷൈജുവിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു.
ചോദ്യപേപ്പർ ചോർച്ച… അണിയറയിൽ ആര്?.. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങളിൽ A+ ഉറപ്പിക്കാം.. വീണ്ടും വാഗ്ദാനവുമായി MS സൊല്യൂഷൻ പരസ്യം.
ജനറൽ ടിക്കറ്റ് എടുത്ത് എല്ലാ ട്രെയിനുകളിലും കയറാനാകില്ല!! ഇനി മുതൽ ഏത് ട്രെയിനിലാണ് പോകാൻ ഉദ്ദേശിക്കുന്നത് എന്ന് കൂടി ജനറൽ ടിക്കറ്റിൽ രേഖപ്പെടുത്തും.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് നാഷണൽ സർവീസ് സ്കീം സംസ്ഥാന ടെക്നിക്കൽ സെല്ലിന്റെ മികച്ച വളണ്ടിയർക്കുളള അവാർഡ് പാലക്കാട് ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ എം ആര്യ സ്വീകരിക്കുന്നു.