കൊ​ല്ലത്ത് സ്‌​കൂ​ളി​ല്‍​വ​ച്ച് ഷോ​ക്കേ​റ്റ് വി​ദ്യാ​ര്‍​ഥി മരിച്ചു. തേ​വ​ല​ക്ക​ര ബോ​യ്സ് സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മി​ഥു​ൻ (13) ആ​ണ് മ​രി​ച്ച​ത്.👇

കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ വീ​ണ ചെ​രു​പ്പെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. ക​ളി​ക്കു​ന്ന​തി​നി​ടെ മി​ഥു​ന്‍റെ ചെ​രു​പ്പ് ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​ ഇതെ​ടു​ക്കാ​നാ​യി കു​ട്ടി ഷീ​റ്റി​ന് മു​ക​ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​ത്.