കൊല്ലങ്കോട് ഉപജില്ലാ സ്‌കൂൾ കലോത്സവം നാളെ മുതൽ അയിലൂർ എസ്.എം. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിക്കും.
വിവിധ ഇനങ്ങളിലായി ഉപജില്ലയിൽ നിന്ന് ആറായിരത്തോളം സർഗ്ഗപ്രതിഭകൾ നാലുദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും.
കെ. ബാബു എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. 24 ന് നടക്കുന്ന സമാപന സമ്മേളനം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ ഉദ്ഘാടനം ചെയ്യും. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീലാമണി അധ്യക്ഷയാകും.
ഉപജില്ലാ കലോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് സ്വാഗതസംഘം ചെയർമാനും അയിലൂർ പഞ്ചായത്ത് പ്രസിഡണ്ടുമായ എസ്. വിഘ്നേഷ് അറിയിച്ചു. എ. ഇ. ഒ. ആഷിമോൾ കുര്യാച്ചൻ, പ്രിൻസിപ്പാൾ കെ. സി. ലൂക്കോസ്, പി.ടി.എ. പ്രസിഡന്റ് എ. രഘു, ഹെഡ്മിസ്ട്രസ് ഗ്രേസ് . കെ. പുലിക്കോട്ടിൽ എന്നിവർ നേതൃത്വം നൽകും.