കൊല്ലങ്കോട് ഉപജില്ല കലോത്സവം അയിലൂരിൽ ആരംഭിച്ചു. കെ.ബാബു എം. എൽ. എ. കലോത്സവം ഉദ്ഘാടനം ചെയ്തു. അയിലുർ പഞ്ചായത്ത് പ്രസിഡൻ്റ് എസ്.വിഘ്നേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആർ.ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം മഞ്ജുള സുരേന്ദ്രൻ, ഗ്രാമ പഞ്ചായത്തം ഗങ്ങളായ പി.പുഷ്പാകരൻ, സി.അനിൽകുമാർ, വത്സല ശിവദാസ്, എം.ആർ രജനി, മവിതവിശ്വനാഥ്, പി.ടി.എ.പ്രസിഡൻ്റ് എ.രഘു, ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ സി.പി വിജയൻ, പ്രിൻസിപ്പാൾ കെ.സി. ലൂക്കോസ്, പ്രധാനാദ്ധ്യാപിക ഗ്രേസ് കെ. പുലിക്കോട്ടിൽ, പാഠ്യാനുബന്ധ സമിതി അംഗങ്ങളായ പി.ജി ഗിരീഷ് കുമാർ, കെ.ജി അനിൽകുമാർ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ആഷിമോൾ കുരിയാച്ചൻ, സ്വീകരണ കമ്മിറ്റി കൺവീനർ ടി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
അയിലൂർ എസ് എം ഹയർ സെക്കൻഡറി സ്കൂളിലും തൊട്ടടുത്ത ഗവ. യു.പി സ്കൂളിലുമായി 14 വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. ജ
വിവിധ ഇനങ്ങളിൽ എൽ പി ,യു പി, എച്ച് എസ് , എച്ച് എസ് എസ് വിഭാഗങ്ങളിൽ നിന്നായി 5500 കുട്ടികളാണ് പങ്കെടുക്കുന്നത്. ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ ഉള്ളത് നാടോടി നൃത്തത്തിനാണെന്ന് അധികൃതർ പറഞ്ഞു.