കൊല്ലം മൈ​നാ​ഗ​പ്പ​ള്ളി കാ​ർ അപക​ട​ത്തി​ൽ വീ​ട്ട​മ്മ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കാർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.

മൈ​നാ​ഗ​പ്പ​ള്ളി ആ​നൂ​ർ​ക്കാ​വി​ൽ ‌ഇന്നലെ വൈ​കി​ട്ട് 5.45നാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​നി കു​ഞ്ഞു​മോ​ൾ (45) ആ​ണ് മ​രി​ച്ച​ത്. ശാ​സ്താം​കോ​ട്ട പ​താ​ര​ത്ത് നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി വെ​ളു​ത്ത​മ​ണ​ൽ സ്വ​ദേ​ശി അ​ജ്മ​ൽ ആണ് പി​ടി​യി​ലാ​യ​ത്.

കാ​ർ ഇ​ടി​ച്ച​യു​ട​നെ വാ​ഹ​നം നി​ർ​ത്താ​ൻ നാ​ട്ടു​കാ​ർ ഡ്രൈ​വ​റാ​യ അ​ജ്മ​ലി​നോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ഇ​യാ​ൾ അ​മി​ത​വേ​ഗ​ത്തി​ൽ കാ​ർ കു​ഞ്ഞു​മോ​ളു​ടെ ദേ​ഹ​ത്തു​കൂ​ടി ക​യ​റ്റി​യി​റ​ക്കി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞു​മോ​ൾ മ​രി​ച്ചു.

കു​ഞ്ഞു​മോ​ളെ ഇ​ടി​ച്ച ശേ​ഷം മ​റ്റൊ​രു സ്ഥ​ല​ത്തും ഈ ​വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​ പെട്ടു. അ​വി​ടെ​നി​ന്ന് അ​ജ്മ​ൽ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന വ​നി​താ ഡോ​ക്ട​റെ പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.