യന്ത്രങ്ങൾ ഒന്നാം വിള കൊയ്ത്തിനായി വയലുകളിലേക്ക് എത്തുന്നു. നിറ ഹരിതമിത്ര സൊസൈറ്റി മുഖേനെ ചെയിൻ കൊയ്ത്തു യന്ത്രങ്ങൾ മണിക്കൂറിനു 2300 രൂപ നിരക്കിൽ ലഭിക്കും. നെല്ല് ഉണക്കി കാറ്റത്തിടുന്ന വിന്നോവർ 1000 രൂപ ദിവസ വാടകക്കും ലഭ്യമാവും.
സർക്കാർ അധീനതയിലുള്ള തദ്ദേശീയരിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമുള്ള യന്ത്രങ്ങളും കയ്കോയുടെ 10 യന്ത്രങ്ങളും ഉൾപ്പടെ 55 യന്ത്രങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.
അന്യസംസ്ഥാന കൊയ്ത്ത് വണ്ടികൾ കർഷകരിൽ നിന്നും കൂടിയ നിരക്ക് വാടകയായി വാങ്ങുന്നതു തടയിടുന്നതിനാണ് കെ ഡി പ്രസേനൻ എം എൽ എ യുടെ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതി നിറയുടെ ഭാഗമായി കൊയ്ത്തിനൊരു കൈത്താങ്ങ് പദ്ധതി ആരംഭിച്ച് നിറ ഹരിതമിത്ര സൊസൈറ്റി മുഖേനെ കൊയ്ത്തുവണ്ടികൾ കർഷകർക്കായി എത്തിച്ചത്. കഴിഞ്ഞ 7 വർഷമായി കൊയ്ത്തു യന്ത്രങ്ങളുടെ നിരക്ക് പിടിച്ചു നിർത്താൻ കഴിഞ്ഞു. നിറ പദ്ധതിയിൽ നിരക്ക് പ്രഖ്യാപിക്കുന്നതു മൂലം അതനുസരിച്ചു കൊയ്ത്തു യന്ത്രങ്ങളുടെ വാടക നിരക്ക് കുറയ്ക്കാൻ അന്യസംസ്ഥാന ലോബി നിർബന്ധിതരാവുകയും ചെയ്തിരുന്നു.
സ്വകാര്യ ഏജൻസികൾ ഭീമമായ വാടക ഈടാക്കുകയും ബാറ്റ ,ചായ എന്നി പേരുകളിൽ അധികമായി വേറൊരു തുക കൂടി വാങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ മികച്ച കൊയ്ത്തു യന്ത്രങ്ങൾ മിതമായ നിരക്കിൽ നിറയിലൂടെ കർഷകർക്ക് ലഭിക്കും. സമയം കൂട്ടി പറഞ്ഞ് കർഷകരെ ചൂഷണം ചെയ്യുന്ന സ്വകാര്യമാഫിയയുടെ പ്രവർത്തനങ്ങൾക്ക് തടയിടാനുമാവും. നിറയുടെ യന്ത്രങ്ങൾ ആവശ്യമുള്ള കർഷകർ മേഖല കോ ഓർഡിനേറ്റർമാരെ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.
കിഴക്കഞ്ചേരി 1- അബ്ദുൾ നാസർ -9961588496, കിഴക്കഞ്ചേരി 2-സുന്ദരൻ -8547130147, മംഗലംഡാം – ഗോപിനാഥ്-9447053263,വണ്ടാഴി -സന്തോഷ് – 9446639041, മുടപ്പല്ലൂർ-മണിദീപം -9645132100, ചിറ്റിലഞ്ചേരി- പ്രജിത്ത് – 9447372747, മേലാർകോട്-കെ വി പ്രഭാകരൻ -9447997172, കുനിശ്ശേരി – ചെന്താമര -9447477109, എരിമയൂർ-പ്രദോഷ് -9072886116, കാട്ടുശേരി- പ്രകാശൻ – 9747620681, ആലത്തൂർ-ശശി-9605723771, മഞ്ഞളൂർ -നസീർ -9946302715, തേങ്കുറിശ്ശി – കൃഷ്ണദാസ് – 9847081561, ചിതലി-ഷൺമുഖൻ – 9656780256, കുഴൽമന്ദം-മോഹനൻ – 9847620458.