കൊടും കുറ്റവാളിയും ഗുണ്ടാനേതാവുമായ ബാലമുരുകൻ തമിഴ്‌നാട്ടിൽ പിടിയിൽ! തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽ വച്ചാണ് പൊലീസ് ബാലമുരുകനെ പിടികൂടിയത്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത് 2 മാസം മുൻപാണ്. കവർച്ച, കൊലപാതകശ്രമം ഉൾപ്പെടെ 53 കേസുകളിലെ പ്രതിയാണ് തമിഴ്‌നാട് തെങ്കാശി കടയം സ്വദേശിയായ ബാലമുരുകൻ. വിയ്യൂർ ജയിലിനു സമീപത്തുനിന്നാണ് തമിഴ്‌നാട് പൊലീസിനെ വെട്ടിച്ച് ഇയാൾ കടന്നു കളഞ്ഞത്.