ഓണം ബമ്പര്‍; ഒന്നാം സമ്മാനക്കാര്‍ക്ക് പണം നല്‍കരുത്; മുഖ്യമന്ത്രിക്ക് പരാതി നല്കി തമിഴ്നാട് സ്വദേശി.
ഈ വര്‍ഷം 25 കോടി ഓണം ബമ്പര്‍ അടിച്ചവര്‍ക്ക് സമ്മാനം നല്‍കരുതെന്ന് പരാതിയുമായി തമിഴ്നാട് സ്വദേശി രംഗത്ത്.
മുഖ്യമന്ത്രി പിണറായി വിജയനും ലോട്ടറി ഡയറക്ടറേറ്റിനുമാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്.കേരളത്തിലെ ബാവ ഏജന്‍സിയില്‍ നിന്ന് കമ്മീഷന് വ്യവസ്ഥയിലെടുത്ത ടിക്കറ്റ് തമിഴ്നാട്ടിലെ ചില ഭാഗങ്ങളിലാണ് വിറ്റതാണെന്നാണ് ഇയാളുടെ പരാതി. കേരള സംസ്ഥാന ഭാഗ്യക്കുറികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍ക്കരുതെന്നാണ് നിയമമെന്നും ബ്രിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമയുടെ പരാതിയില്‍ പറയുന്നു.
തമിഴ്നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്നും അതിനാല്‍ സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കണമെന്നുമാണ് പരാതിയിലുള്ളത്.
സമ്മാനം നേടിയവരെക്കുറിച്ച് അന്വേഷിക്കാന്‍ ലോട്ടറി വകുപ്പില്‍ പ്രത്യേക സമിതിയുണ്ടെന്നും എല്ലാ നടപടിക്രമങ്ങളും പാലിച്ച ശേഷം മാത്രമേ സമ്മാനത്തുക കൈമാറുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് ബാവ ലോട്ടറി ഏജന്‍സിയുടെ പാലക്കാട് വാളയാറില്‍ വിറ്റ TE 230662 നമ്പര്‍ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.