ചാർജ് ചെയ്ത് കൊണ്ട് സംസാരിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; യുവതിക്ക് ദാരുണാന്ത്യം.

തമിഴ്നാട്ടിലെ കുംഭകോണം പാപനാശത്താണ് സംഭവം.
സ്ഥലത്ത് മൊബൈല്‍ ഫോണുകളുടേയും വാച്ചുകളുടേയും റിപ്പയര്‍ കട നടത്തിയിരുന്ന കോകില(33)യാണ് മരിച്ചത്.

ചാര്‍ജ് ചെയ്ത് കൊണ്ട് ഫോണില്‍ സംസാരിക്കുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.