തിരൂർ: കേരള ജേർണലിസ്റ്റ് യൂണിയൻ (കെ.ജെ.യു) മലപ്പുറം ജില്ല സമ്മേളനം ശനിയാഴ്ച തിരൂർ തുഞ്ചൻ പറമ്പിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ജില്ല സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ( ഐ.ജെ.യു) ദേശീയ വൈസ് പ്രസിഡന്റ് ജി. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ ദേശീയ, സംസ്ഥാന ഭാരവാഹികൾ പങ്കെടുക്കും. സമ്മേളനത്തിൽ പുതിയ ജില്ല ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. വാർത്ത സമ്മേളനത്തിൽ ഐ.ജെ.യു അംഗം പി.കെ രതീഷ്, കെ.ജെ.യു സംസ്ഥാന കമ്മിറ്റി അംഗം എ.പി ഷഫീഖ്, വിനോദ് തലപ്പള്ളി, ബഷീർ പുത്തൻവീട്ടിൽ, റഷീദ് തലക്കടത്തൂർ, ഷഫീർ ബാബു എന്നിവർ പങ്കെടുത്തു.