ചന്ദന കൊള്ളക്കാരൻ വീരപ്പനെ പിടികൂടാനുള്ള ഓപ്പറേഷനിടെ ഗോത്രവർഗത്തിൽപ്പെട്ട സ്ത്രീകളെ തടവിൽ പാർപ്പിച്ച് കൂട്ട ബലാത്സംഗം ചെയ്തെന്ന കേസിൽ 215 ഉദ്യോഗസ്ഥരും കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി കണ്ടെത്തി.
1992 ലാണ് കേസിനാസ്പദമായ സംഭവം. പതിനെട്ടോളം ഗോത്രവർഗ യുവതികളെയാണ് വനം വകുപ്പ്, പൊലീസ്, റവന്യു ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചത്.
18 സ്ത്രീകൾ ആവർത്തിച്ചുള്ള ബലാത്സംഗത്തിന് ഇരയായി, നൂറോളം പുരുഷന്മാരെ ക്രൂരമായി മർദിച്ചു, ഗ്രാമം മുഴുവൻ കൊള്ളയടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഉദ്യോഗസ്ഥർക്കെതിരേ തെളിയിക്കപ്പെട്ടിരിക്കുന്നത്