
കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ ) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി. ഇടുക്കി ജില്ലയിലെ ബൈസൺ വാലിയിൽ കിഫ ചെയർമാൻ അലക്സ് ഒഴികെയിലിനു നേരെയും വാഹനങ്ങൾക്ക് നേരെയും നടന്ന അക്രമത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം നടത്തിയത്. കിഫയുടെ നേതൃത്വത്തിൽ ഇടുക്കി കളക്ടറേറ്റിലേക്ക് നടക്കുന്ന പട്ടയ അവകാശ മാർച്ചിന്റെ മുന്നോടിയായി നടത്തിയ സത്യസന്ദേശ യാത്രയ്ക്കു നേരെ കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകർ ബാനറുകൾ നശിപ്പിക്കുകയും ജാഥാ അംഗങ്ങളെ കയ്യേറ്റം നടത്തുന്നതിനായും ശ്രമിക്കുകയും ചെയ്തതിനെതിരെയാണ് പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തിയത്. അടിപ്പെരണ്ടയിൽ നടന്ന പ്രതിഷേധയോഗം കിഫ ജില്ലാ സെക്രട്ടറി അബ്ബാസ് ഒറവഞ്ചിറ ഉദ്ഘാടനം ചെയ്തു. പ്രതിഷേധയോഗം ജില്ലാ ട്രഷറർ രമേഷ് ചേവക്കുളം ഉദ്ഘാടനം ചെയ്തു. അടിപ്പെരണ്ട വ്യാപാര ഭവൻ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം അടിപ്പെരണ്ട ജംഗ്ഷനിൽ സമാപിച്ചു. യോഗത്തിൽ ബാബു. ടി. സി, ഐസക് വള്ളോം പറമ്പിൽ, സോണി ചുണ്ടാട്ട്, സോമൻ പൊൻ കണ്ടം, പി. ജെ. അബ്രഹാം, കബീർ, സിബി മൂത്തേടത്ത്, മോഹൻ കോഴിക്കോട്, ബെന്നി പൊൻ കണ്ടം, ടിനു സെബാസ്റ്റ്യൻ, എ. ബലേന്ദ്രൻ. തുടങ്ങിയവർ സംസാരിച്ചു.
കിഫയുടെ നേതൃത്വത്തിൽ കർഷകർ അടിപ്പേരണ്ടയിൽ നടത്തിയ പന്തം കൊളുത്തി പ്രകടനവും നടന്നു.