തൃശ്ശൂർ കേരള വര്‍മ്മ കോളേജിൽ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ റീകൗണ്ടിംഗ് ഡിസംബർ രണ്ട് ശനിയാഴ്ച രാവിലെ ഒന്‍പതിന് നടക്കും. കഴിഞ്ഞ ദിവസം ഹൈക്കോടതി എസ്എഫ്‌ഐയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയിരുന്നു. റീകൗണ്ടിംഗിന് ഉത്തരവിട്ടുകയായിരുന്നു കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ്. ശ്രീകുട്ടന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് റീകൗണ്ടിംഗ് നടത്താന്‍ തീരുമാനിച്ചത്.