കേരളത്തിൻ്റെ “വാനമ്പാടി” നമ്മുടെ പ്രിയപ്പെട്ട ഗായിക കെ എസ് ചിത്രക്ക് “എൻ്റെ മലയാളം ന്യൂസിന്റെ” പിറന്നാൾ ആശംസകൾ 💙👇

കേരളത്തിൻ്റെ “വാനമ്പാടി”

തമിഴ് നാടിന്റെ
” ചിന്നക്കുയിൽ ” കർണാടകത്തിന്റെ
“കന്നട കോകില “ആന്ധ്രപ്രദേശ് ,തെലങ്കാന സംസ്ഥാനങ്ങളുടെ “സംഗീതസരസ്വതി ” ഉത്തരേന്ത്യയിലെ
“പിക ബസന്തി ” ഫിമെയിൽയേശുദാസ് ,
ഗന്ധർവ്വഗായിക ഇങ്ങനെ ഒരു പാട് വിശേഷണങ്ങൾ കൊണ്ട് അനുഗൃഹീതയാണ് നമ്മുടെ പ്രിയപ്പെട്ട ഗായിക കെ. എസ്. ചിത്ര. ചുരുങ്ങിയ കാലത്തിനുള്ളിൽ
2000-ത്തിൽ പരം ഗാനങ്ങളാണ് മലയാളത്തിൽ മാത്രം ഈ ഗായിക
ആലപിച്ചിട്ടുള്ളത്. മലയാളികളുടെ സ്വകാര്യഅഹങ്കാരവും അഭിമാനവുമായ കേരളത്തിന്റെ വാനമ്പാടിയുടെ പിറന്നാളാണിന്ന്.

സംഗീതലോകത്തെ
മഹാത്ഭുതം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കെ. എസ്. ചിത്രയ്ക്ക് നിറഞ്ഞ മനസ്സോടെ “എൻ്റെ മലയാളം ന്യൂസിന്റെ” പിറന്നാളാശംസകൾ നേരുന്നു.