കേരള സർക്കാർ, കായിക യുവജനകാര്യ വകുപ്പ് പുത്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്‌കൂളിൽ നവീകരിച്ച ഗ്രൗണ്ട് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഇന്ന് വൈകീട്ട് ഉദ്ഘാടനം ചെയ്യും. റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷനായ  ചടങ്ങിൽ വിക്ടർ മഞ്ഞില, ഐ. എം. വിജയൻ എന്നിവരുടെ സാന്നിധ്യത്തിൽ പുരുഷ വനിത ടീമുകളുടെ ഫ്ളഡ്ലൈറ്റ് ഫുട്ബോൾ ടൂർണമെന്റ് നടക്കും.