കൊല്ലങ്കോടിന്റെ ഗ്രാമഭംഗി ആസ്വാദിക്കാനെത്തുന്നവരെ സഹായിക്കാനായി ഇൻഫർമേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. പൊലീസ് തയ്യാറാക്കിയ ടൂറിസ്റ്റ് സ്പോട്ടുകളടങ്ങുന്ന റൂട്ട്മാപ് ഇൻഫർമേഷൻ സെന്ററിൽനിന്ന് ലഭിക്കും. ടൂറിസ്റ്റ് സ്പോട്ട് റൂട്ട് മാപ് പ്രകാശനവും ഇൻഫർമേഷൻ സെന്റർ ഉദ്‌ഘാടനവും കെ ബാബു എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സത്യപാൽ അധ്യക്ഷനായി.