കൊളുന്ത് നുള്ളാൻ കാട്ടാനയും

മൂന്നാർ 

പ്രതീക്ഷിക്കാതെ എത്തിയ അതിഥിയെ കണ്ട് തോട്ടം തൊഴിലാളികൾ അമ്പരന്നു. കണ്ണൻ ദേവൻ കമ്പനി സെവൻമല എസ്റ്റേറ്റ് ന്യൂ ഡിവിഷൻ 45ാമത് നമ്പർ തേയില തോട്ടത്തിലെത്തിലാണ്‌ ഒറ്റയാൻ എത്തിയത്‌. 

ചൊവ്വ രാവിലെ 8.30ഓടെയാണ് 45ഓളം സ്ത്രീ തൊഴിലാളികൾ കൊളുന്ത് നുള്ളുന്നതിന് 50അടി അകലെ കൊമ്പൻ വന്നത്‌. കാട്ടാന ആരെയും ഉപദ്രവിച്ചില്ല. തൊഴിലാളികൾ ജോലി തുടർന്നു. അര മണിക്കൂറിന് ശേഷം കാട്ടാന തോട്ടത്തിൽനിന്നിറങ്ങി മറ്റ് ഭാഗത്തേക്ക് നീങ്ങി.