കേരള കേഡർ ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്രയുടെ കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി കേരള സർവീസിലേക്ക് മടങ്ങിയെത്തും.

മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രക്ക് കേരള സർക്കാർ പുതിയ നിയമനം നൽകും. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പിയായാണ് യതീഷ് ചന്ദ്രയെ നിയമിക്കും. കർണാടകയിൽ നിന്നും ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് യതീഷ് ചന്ദ്രയെ ഐ സി ടിയിൽ നിയമിക്കുന്നത്. കേരളത്തിൽ സർവീസിൽ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളിൽ യതീഷ് ചന്ദ്ര ഉൾപ്പെട്ടിരുന്നു. കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ച സംഭവം വലിയ വിവാദമായിരുന്നു.