വയോധികയുടെ മരണകാരണം സൂര്യാഘാതമാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. എലപ്പുള്ളി സ്വദേശി ലക്ഷ്മി(90)ആണ് മരിച്ചത്. ഇന്നലെയാണ് കനാലില്‍ മരിച്ച നിലയില്‍ ലക്ഷ്മിയെ കണ്ടെത്തിയത്. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്ക്മൃതദേഹം പോസ്റ്റ്‌മോര്‍ട്ടംചെയ്തപ്പോഴാണ്സൂര്യാഘാതം സ്ഥിരീകരിച്ചത്. ചൂട്കൂടിയതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ പാലക്കാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത്പുറത്തിറങ്ങുന്നത്പരമാവധിഒഴിവാക്കാന്‍ കാലാവസ്ഥ വകുപ്പിന്റെമാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കേരളത്തിൽതാപനില ഉയരാൻ സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മെയ് പകുതി വരെ 12ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിപ്പിച്ചു. പാലക്കാട്, കൊല്ലം, തൃശൂർ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട്, തിരുവനന്തപുരംജില്ലകളിലാണ് മുന്നറിയിപ്പ്. പാലക്കാട്ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ്, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രിസെൽഷ്യസ്,പത്തനംതിട്ട,കോട്ടയം,കോഴിക്കോട്,കണ്ണൂർജില്ലകളിൽ 38 ഡിഗ്രിസെൽഷ്യസ്, ആലപ്പുഴ,എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ്,തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനിലഉയരാൻസാധ്യതയുണ്ട്. സാധാരണയെക്കാൾ 3 മുതൽ 5 ഡിഗ്രി വരെകൂടുതൽതാപനിലയാണിത്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 28, 29 തീയതികളിൽ ഉഷ്ണതരംഗത്തിനും സാധ്യതയെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.