കാട്ടുകൊമ്പൻ പടയപ്പ ജനവാസ മേഖലയിൽ; പരിഭ്രാന്തരായി തോട്ടം തൊഴിലാളികൾ

കാട്ടുകൊമ്പൻ പടയപ്പ കാടുകയറാതെ ജനവാസ മേഖലയിൽ കാട് കയറാതെ കാട്ടുകൊമ്പൻ പടയപ്പ. രാപ്പകൽ വ്യത്യാസമില്ലാതെ പടയപ്പ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന സാഹചര്യമാണ്. ഇന്നലെ രാത്രിയോടെയാണ് കാടിറങ്ങിയ പടയപ്പ ദേവികുളം സ്വകാര്യ എസ്റ്റേറ്റിൽ എത്തുന്നത്. തോട്ടം തൊഴിലാളികൾ പാട്ട കൊട്ടിയും മറ്റും കാട്ടാനയെ തുരത്തുവാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വകുപ്പ് അധികൃത സ്ഥലത്തെത്തി വേണ്ടുന്ന നടപടികൾ സ്വീകരിച്ചു വരുന്നു. നേരത്തെ എസ്റ്റേറ്റ് ലയത്തിൽ നിന്നും പുറത്ത് കടത്തിയതിന് ശേഷം പടയപ്പ മടങ്ങിയിരുന്നു. പിന്നീട് രാവിലെ 7 മണിയോടെ പടയപ്പ വീണ്ടും എസ്റ്റേറ്റിനകത്തേക്ക് വരികയായിരുന്നു. ആന നിൽക്കുന്നതിനാൽ തോട്ടം തൊഴിലാളികൾക്ക് ജോലിക്ക് പോകുവാൻ കഴിയാതെ പരിഭ്രാന്തരായിരിക്കുകയാണ്. ഒരുമാസം മുമ്പ് ഇതേ എസ്റ്റേറ്റിൽ എത്തിയ പടയപ്പാ ഇവിടെ പ്രവർത്തിച്ചിരുന്ന റേഷൻ കട പൊളിക്കുകയും വീടുകൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്‌തിരുന്നു. സ്ഥിരമായി ആന ഇറങ്ങുന്ന മേഖലയിൽ തോട്ടം തൊഴിലാളികളുടെ സുരക്ഷക്കായി ഫെൻസിംഗോ, കിടങ്ങോ നിർമ്മിച്ചിട്ടില്ല. ഇതിനെതിരേ പ്രതിഷേധ പരിപാടികൾക്ക് തയ്യാറെടുക്കുകയാണ് ഇവിടുത്തെ തോട്ടം തൊഴിലാളികൾ.