കട്ടപ്പനയില്‍ സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍. നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനാലാണെന്ന് ആത്മഹത്യാക്കുറിപ്പ്.

കട്ടപ്പനയില്‍ സഹകരണ ബാങ്കിനു  മുന്നില്‍ നിക്ഷേപകനെ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തി. കട്ടപ്പന മുളങ്ങാശ്ശേരിയില്‍ സാബുവാണ് ആത്മഹത്യചെയ്തത്. കട്ടപ്പന റൂറല്‍ ഡെവലപ്മെൻറ് കോ ഓപ്പറേറ്റീവ്  സൊസൈറ്റിക്കു മുന്‍പിലാണ് തൂങ്ങിമരിച്ച നിലയില്‍ സാബുവിനെ കണ്ടെത്തിയത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കില്‍ എത്തിയിരുന്നുവെങ്കിലും ലഭിച്ചില്ല. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. മരണത്തിന് കാരണം ര ബാങ്കാണെന്ന് കാണിച്ചുള്ള ആത്മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്. കട്ടപ്പനയില്‍ വ്യാപാരിയാണ് സാബു. 25ലക്ഷത്തോളം രൂപയാണ് നിക്ഷേപിച്ചിരുന്നത്. ഇത് തിരിച്ചു ചോദിച്ചു വെങ്കിലും മാസംതോറും നിശ്ചിത തുക നല്‍കാമെന്നാണ് ബാങ്കുകാർ അറിയിച്ചതെന്നാണ് വിവരം. എന്നാല്‍,ഭാര്യയുടെ ചികിത്സാര്‍ത്ഥം കൂടുതല്‍ തുക ആവശ്യപ്പെട്ട് ഇന്നലെ ബേങ്കിലെത്തിയിരുന്നു. തുടര്‍ന്ന് ജീവനക്കരുമായി തര്‍ക്കമുണ്ടായി. തൊടുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സാബുവിന്റെ ഭാര്യ. രാവിലെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന്അന്വേഷണം നടത്തി വരുന്നതിനിടെയാണ് മരിച്ച നിലയില്‍കണ്ടെത്തിയത്. മുമ്പ്കോണ്‍ഗ്രസ്ഭരിച്ചിരുന്ന ബാങ്ക് രണ്ടുവര്‍ഷംമുമ്പാണ് സിപിഎം ഭരണസമിതിക്ക് കീഴിലാവുന്നത്.