കട്ടപ്പനയും മൂന്നാറും പുലിപ്പേടിയിൽ

മൂന്നാറില്‍ കഴിഞ്ഞ ദിവസം കണ്ടത് കരിമ്പുലിയെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചതോടെ തോട്ടം മേഖല ഞെട്ടലിലാണ്. മേഖലയില്‍ ആദ്യമായാണ് കരിമ്പുലിയെ കാണുന്നത്. കട്ടപ്പന കഞ്ചിയാറില്‍ കടമ്പനാട്ട് ശശിധരന്റെ കൃഷിയിടത്തിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്. ഇത് കൂടാതെ തൊടുപുഴക്ക് സമീപം കരിങ്കുന്നത്തും അജ്ഞാത ജീവി വളർത്തു നായയെ ആക്രമിച്ച്‌ കൊലപ്പെടുത്തിയിട്ടുണ്ട്. ചിന്നക്കനാലില്‍ പതിവ് പോലെ ചക്കക്കൊമ്പനിറങ്ങി കാർഷിക വിളകളടക്കം നശിപ്പിച്ചിട്ടുമുണ്ട്.