കാട്ടാന ശല്യം മൂലം കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും ഉണ്ടാക്കിയ പ്രദേശം വനം വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. നെന്മാറ ഡി. എഫ്. ഒ. പി. പ്രവീൺ, ആലത്തൂർ, നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കൃഷ്ണദാസ്, കെ. ഷെറിഫ്. എന്നിവരുടെ നേതൃത്വത്തിൽ എസ്. എഫ്. ഒ, ബി. എഫ്. ഒ. എന്നിവരടങ്ങുന്ന സംഘമാണ് കാട്ടാനകൾ നശിപ്പിച്ച കൃഷിയിടങ്ങളും വീട്ടുവളപ്പുകളും സന്ദർശിച്ചത്. വന്യമൃഗ ശല്യം മൂലം ഉറക്കം നഷ്ടപ്പെട്ട നേർച്ചപ്പാറ, പുത്തൻചള്ള, ഓവു പാറ, മരുതഞ്ചേരി, പൂഞ്ചേരി എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. ഉദ്യോഗസ്ഥ സംഘത്തോട് പ്രദേശവാസികൾ അവർക്കുള്ള ഭീതിയും, കൃഷി നാശവും, ജീവ ഭയവും ബുദ്ധിമുട്ടുകളും വിവരിച്ചു. അടുത്ത സ്ഥലങ്ങളായ പൂതംകുഴി, പൊൻകണ്ടം മുതലായ സ്ഥലങ്ങളിൽ നിന്നും നൂറോളം ആളുകൾ വനം അധികാരികൾക്ക് മുമ്പിൽ പരാതികൾ ബോധിപ്പിക്കാൻ നേർച്ചപ്പാറയിൽ എത്തിയിരുന്നു. കേരള ഇൻഡിപെൻഡന്റ് ഫാർമസ് അസോസിയേഷന്റെയും, ഭൂ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ വന്യമൃഗ ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വനം അധികൃതർക്ക് കഴിഞ്ഞദിവസം നിവേദനം നൽകിയിരുന്നു ഇതിന്റെ ഭാഗമായാണ് ഡി. എഫ്. ഒ. യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥസംഘം അയിലൂർ വണ്ടാഴി പഞ്ചായത്തുകളിലെ മലയോരമേഖലകൾ സന്ദർശിച്ചത്. പ്രദേശത്തെ വലിയ ശല്യക്കാരനും ആക്രമണകാരിയുമായ മോഴ ആനയെ മയക്കുമരുന്ന് വെടിവെച്ച് പിടികൂടി ദൂരസ്ഥലത്തേക്ക് മാറ്റണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.
വ