കാത്തുസൂക്ഷിച്ചൊരു സ്വർണവള കാക്ക കൊത്തി കൊണ്ടുപോയി… മൂന്ന് വർഷത്തിനുശേഷം തിരിച്ചുകിട്ടി. മഞ്ചേരിയിലാണ് സംഭവം. ബഷീർ കാക്കയെന്ന ആളാണ് കാക്കക്കൂട്ടിൽ നിന്നും കിട്ടിയ വള തിരിച്ചു നൽകിയത്.👇

കാത്തുസൂക്ഷിച്ച സ്വർണവള കാക്കകൊത്തിക്കൊണ്ടു പോയെങ്കിലും 3 വർഷത്തിനു ശേഷം കാക്കക്കൂട്ടിൽ നിന്നു തിരിച്ചു കിട്ടിയ സ്വർണ്ണവള ബഷീർ സുരേഷിന്റെ കുടുംബത്തിന് നൽകുകയായിരുന്നു. വീട്ടിലെ കുളിമുറിയ്ക്കു സമീപം അലക്കുമ്പോൾ കല്ലിൽ ഊരി വച്ചതായിരുന്നു. വിവാഹ നിശ്ചയത്തിനു അണിയച്ചതായിരുന്നു ഒന്നര പവൻ തൂക്കം വരുന്ന സ്വർണ വള.