മുള്ളേരിയ ഇൻഫൻ്റ് ജീസസ് ചർച്ചിലെ വികാരി ഫാ. മാത്യു കുടിലിൽ ആണ് മരിച്ചത്. ഇരുമ്പിൻ്റെ കൊടിമരം ചരിഞ്ഞ് കറൻ്റ് കമ്പിയിൽ മുട്ടിയാണ് അപകടമുണ്ടായത്. ദേശീയ പതാക അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റിൽ കുരുങ്ങിയ കുരുക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ കൊടിമരം ചെരിഞ്ഞ് വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് വൈദികന് ദാരുണാന്ത്യമുണ്ടായത്. മൂന്നുവർഷം മുമ്പാണ് ഫാ. മാത്യു കുടിലിന്റെ തിരുപ്പട്ടം നടന്നത്.
അച്ചന് എന്റെ മലയാളം വാർത്തയുടെ ആദരാഞ്ജലികൾ..🙏🌹
ഇന്നു രാവിലെ സ്വതന്ത്രദിനത്തിനോട് അനുബന്ധിച്ചു ഫാ. മാത്യു കുടിലിൽ നടത്തിയ ചടങ്ങിൽ നിന്നുമുള്ള ദൃശ്യം.👇