കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : ഷാജൻ സ്കറിയയും അനിൽ അക്കരയും മാപ്പ് പറയണം, വക്കീൽ നോട്ടീസ് അയച്ച് പികെ ബിജു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ മറുനാടൻ മലയാളി എഡിറ്റര്‍ ഷാജന്‍ സ്കറിയയ്ക്കും കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്ക്കുമെതിരെ വക്കീല്‍ നോട്ടീസയച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു. ഇ ഡി റിപ്പോര്‍ട്ടിലെ എംപി പി കെ ബിജു ആണെന്ന അനില്‍ അക്കരെയുടെ പ്രസ്താവനയിലും ഷാജന്‍ സ്കറിയയുടെ ഓണ്‍ലൈന്‍ വീഡിയോയ്ക്കുമെതിരെയാണ് വക്കീല്‍ നോട്ടീസ്.

തെളിവുകള്‍ ഇല്ലാതെ അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ചുവെന്നും ഏഴ് ദിവസത്തിനകം പ്രസ്താവന തിരുത്തി നിരുപാധികം മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ ക്രിമിനല്‍ മാന നഷ്ടകേസ് നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.ഇഡി കേസിലെ ഒന്നാം പ്രതി പി സതീഷ് കുമാര്‍ പി കെ ബിജുവിന്‍റെ മെന്‍റര്‍ ആണെന്നടക്കമുള്ള ആരോപണങ്ങളാണ് അനില്‍ അക്കര ഉന്നയിച്ചത്.