കൃഷി ചെയ്തില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല! കർഷകരെ അവഹേളിച്ച് വിവാദ പ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ.ഇവിടെ കൃഷിയില്ലെങ്കിൽ എന്തെങ്കിലും സംഭവിക്കുമോ. സജി ചെറിയാന്റെ ചോദ്യത്തിന്റെ വേദന മാറാതെ കർഷകർ. സജി ചെറിയാന്റെ ചോദ്യം തകഴിയിലെ നെൽകർഷകന്റെ ആത്മഹത്യയുടെ പശ്ചാത്ത ലത്തിൽ വീണ്ടും ചർച്ചയായി.
മാന്നാർ, ചെന്നിത്തല പഞ്ചായത്തുകളുടെ അതിർത്തിയിലെ മുക്കി – വാലയിൽ ബണ്ട് റോഡ് ഉദ്ഘാടന ചടങ്ങിലാണു മന്ത്രി വിവാദ ചോദ്യമുയർത്തിയത്. തമിഴ്നാട്ടിൽ അരിയുള്ളതുകൊണ്ട് ഇവിടെയൊരു പ്രശ്നവുമില്ലെന്നു മന്ത്രി കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.കർഷകരുടെ പ്രശ്നങ്ങളോടു സർക്കാർ മുഖം തിരിക്കുന്നതാണ് ആഹത്യകൾക്കു കാരണമെന്ന ആരോപണം കർഷക പ്രതിനിധികളും സംഘടന ഭാരവാഹികളിൽ നിന്നുമുണ്ടായി.