ബത്തേരി മൂടക്കൊല്ലിയിൽ കർഷകനായ പ്രജീഷിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു. കിഫ ആലത്തൂർ നെന്മാറ അസംബ്ലി ലെവൽ സംയുക്ത കമ്മിറ്റി അടിപ്പെരണ്ടയിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. ദുരന്തനിവാരണ നിയമം സി ആർ പി.സി -133- 1-എഫ് അനുസരിച്ച് ജില്ലാ കളക്ടർ കടുവയെ വെടിവെച്ചു കൊല്ലാനുള്ള ഉത്തരവ് ഉടൻ നടപ്പാക്കാൻ യോഗം ശക്തമായി ആവശ്യപ്പെട്ടു.നേർച്ചപ്പാറ, പൂതംകുഴി, കരിമ്പാറ, കാൽച്ചാടി മേഖലയിൽ വ്യാപകമായി ആന കൃഷിനാശംം വരുത്തുന്നതിലും വളരെയധികം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് ആന, പുലി മുതലായ വന്യമൃഗങ്ങൾ സ്ഥിരമായി പ്രവേശിക്കുന്നതിലും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഈ പ്രദേശത്ത് സ്ഥിരമായി കാണപ്പെടുന്ന പുലിയെ കൂടുവെച്ച് പിടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തുടർന്ന് അടിപ്പെരണ്ട ജങ്ഷനിലേക്ക് പ്രകടനവും നടത്തി. യോഗത്തിൽ കിഫ ജില്ലാ സെക്രട്ടറി അബ്ബാസ് ഒറവഞ്ചിറ, ജില്ലാ ട്രഷറർ രമേശ് ചെവകുളം, സംസ്ഥാന റിസർച്ച് വിങ്ങ് അംഗം ഡോ. സിബി സക്കറിയാസ്, എഎൽസി പ്രസിഡൻറ് ബാബു തടികുളങ്ങര, വണ്ടാഴി എൽഎൽസി പ്രസിഡണ്ട് ബെന്നി കിഴക്കേപറമ്പിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ, ബിനു തോമസ്, എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.