കർഷകൻ ജീവനൊടുക്കിയ സംഭവം; മന്ത്രി കെ. കൃഷ്ണൻകുട്ടി സോമന്റെ വീട് സന്ദർശിച്ചു.

കഴിഞ്ഞ വർഷം കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവു മുടങ്ങിയതും, വീടിനോട് ചേർന്നുള്ള വരുമാനം കുറഞ്ഞതും കടബാധ്യത കൂടി വന്നതും മൂലമാണ് ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. കൂടുതൽ കാര്യങ്ങൾ പഠിച്ച ശേഷം വേണ്ടുന്ന സഹായങ്ങൾ നൽകുന്നതിനു വേണ്ടുന്ന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.