കർഷക ദിനം ആചരിച്ചു.👇

നെന്മാറ ഗ്രാമപഞ്ചായത്ത് കൃഷിഭവൻറെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം ആഘോഷിച്ചു. കെ. ബാബു, എം. എൽ. എ. ഉദ്ഘാടനം ചെയ്തു. നെന്മാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുത്ത 29 കർഷകരെയും 2 വിദ്യാർത്ഥി കർഷകരെയും ആദരിച്ചു. ജില്ലാപഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ, ബ്ലോക്ക് വൈസ് പ്രെസിഡന്റ് ശ്രീജ രാജീവ്, വിത്തനശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ടി. കെ. പദ്‌മനാഭൻ, കാർഷിക വികസന സമിതി അംഗങ്ങളായ എം. മുഹമ്മദ് ഹനീഫ, വി. ഹരിദാസ്, സി ഹരിദാസ് കൃഷി ഓഫീസർ വി. അരുണിമ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി. സന്തോഷ്, കൃഷി അസിസ്റ്റന്റ് കെ. പ്രകാശ്, വി. ലിഗിത, കർഷകപ്രതിനിധികളായ എം. രാമൻകുട്ടി, കെ. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു.

അയിലൂർ കൃഷിഭവനിൽ കർഷകദിനം പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ നടത്തി. ദിനാചരണത്തിന്റെ ഭാഗമായി അയിലൂർ തലവെട്ടാംപാറയിൽ നിന്നും പഞ്ചായത്ത് ഓഫീസ് വരെ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും നടത്തി. കെ. ബാബു, എം.എൽ.എ. ഉദ്ഘാടനം ചെയ്തു കൃഷിഭവനു കീഴിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച 11 കർഷകരെയും എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ കർഷകരുടെ മക്കളെയും ചടങ്ങിൽ എം.എൽ.എ പൊന്നാടയിച്ചും ഫലകം നൽകിയും ആദരിച്ചു. കൃഷി ഓഫീസർ എം. കെ. മാനസ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ് അധ്യക്ഷനായി. സംയുക്ത പാടശേഖരസമിതി ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് വി. രമ നന്ദിയും പറഞ്ഞു.