കരിങ്കയം സെന്റ് മേരിസ് പള്ളിയിൽ തിരുനാളും സുവർണ്ണ ജൂബിലി ഉദ്ഘാടനവും.

കരിങ്കയം സെന്റ് മേരിസ് പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ പരി. കന്യകാ മറിയത്തിന്റെയും രക്തസാക്ഷിയായ വിശുദ്ധ സെബാസ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും തിരുനാളിന് മംഗലം ഡാം ഫൊറോന പള്ളി വികാരി ബഹു. സുമേഷ് നാൽപതാംകളം കൊടിയേറ്റി. കൂടാതെ ഇടവകയുടെ സുവർണ ജൂബിലിയും ഉദ്ഘാടനം ചെയ്യപ്പെട്ടു.

ഇന്ന് വൈകീട്ട് 4:30 മണിക്ക് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്കും മറ്റു തിരുക്കർമ്മങ്ങൾക്കും പാലക്കാട് രൂപതക്ക് വേണ്ടി പട്ടം സ്വീകരിച്ച നവവൈദികർ കാർമ്മികത്വം വഹിക്കും.

പ്രധാന തിരുനാളായ നാളെ വൈകീട്ട് 4 ന് മേലാർകോട് ഫൊറോന വികാരി ഫാദർ സേവ്യർ വളയത്തിൽ കാർമികനാകും. കൊടുവായൂർ പള്ളി വികാരി ഫാദർ അശ്വിൻ കണിവയലിൽ തിരുനാൾ സന്ദേശം നൽകും. തുടർന്നു കരിംകയം കുരിശുപള്ളിയിലേക്ക് വാദ്യമേള അകമ്പടിയോടെ തിരുനാൾ പ്രദക്ഷിണവും പള്ളിയിൽ കുരിശിന്റെ ആശീർവാദവും ഉണ്ടാകും.

തിങ്കളാഴ്ച വൈകീട്ട് 5:30 ന് വിശുദ്ധകുർബാനയും ഒപ്പീസും കഴിയുന്നതോടെ തിരുനാളിലെ സമാപനമാകും.

വികാരി ഫാദർ ലീരാസ് പതിയാൻ, തിരുനാൾ കൺവീനർ സോളി ചിറയിൽ, കൈക്കാരന്മാരായ ജോഷി വരവുകാലയിൽ, ആദർശ് പുളിക്കകുന്നേൽ തുടങ്ങിയവർ തിരുന്നാളിന് നേതൃത്വം നൽകും.