നെന്മാറ : കരിമ്പാറ റബ്ബർ ഉത്പാദക സംഘം വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടത്തി. റബ്ബർ ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ വി.പി. പ്രേമലത പൊതുയോഗം ഉദ്ഘാടനം ചെയ്തു. ഫീൽഡ് ഓഫീസർ പി. ദീപ്തി ദാസ് റബ്ബർ ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്റെയും കർഷകർക്കുള്ള ആനുകൂല്യ വിതരണത്തെക്കുറിച്ചും പ്രഭാഷണം നടത്തി. സംഘം പ്രസിഡന്റ് എം. അബ്ബാസ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി. ജെ. അബ്രഹാം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കെ.ടി. സ്കറിയ, എം. യൂസഫ്, കെ. ശ്രീജിത്ത്, കെ. ബാബു, ടി. സി. ജിബു, ടി.പി ജോർജ്, എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി എം. അബ്ബാസ് (പ്രസിഡന്റ്), അബ്രഹാം പി . ജെ, കെ .ടി . ജോർജ്ജ്,( വൈസ് പ്രസിഡന്റു മാർ) എ. സി. ശശി, പി. കെ. പൗലോസ്, എം. ശിവദാസ്, കെ. പി .ചെന്താമര എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.