കണ്ണൂരിൽ വീണ്ടും സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; രണ്ട് തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് പരിക്ക്. മാലൂരിൽ ആണ് സംഭവം.

ഇവരെ തലശേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാഴത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് അപകടം. കാട് വെട്ടിത്തെളിക്കുന്നതിനിടെ ഇവരുടെ ആയുധം സ്ഫോടകവസ്തുവില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഉപേക്ഷിക്കപ്പെട്ട ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.