കണ്ണൂരിൽ SFI ജില്ലാ നേതാവിന് കുത്തേറ്റു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവിന് കാലിനാണ് കുത്തേറ്റത്.

കണ്ണൂർ SNG കോളജിന് സമീപത്ത് വെച്ച് ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. വൈഷ്ണവിനെ കണ്ണൂർ AKG ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോളജിന്സമീപത്തെചായക്കടയിൽചായകുടിക്കുകയായിരുന്നവൈഷ്ണവ്ബൈക്കിലെത്തിയ രണ്ടുപേർ ഒരു പെൺകുട്ടിയെ ശല്യം ചെയ്യുന്നത് കണ്ട് ചോദ്യം ചെയ്തിരുന്നു. ഇത് വാക്ക് തർക്കത്തിൽ കലാശിച്ചു. ഇതിന് പിന്നാലെ ബൈക്കിലെത്തിയവർ തിരിച്ച്പോയി രണ്ട്ബൈക്കുകളിലായെത്തി വൈഷ്ണവിനെ കൈയിലുണ്ടായിരുന്ന പേനാകത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.