കണ്ണൂരിൽ റോഡിലേക്ക് വീണ ആളുടെ ദേഹത്ത് ബസ്സിന്റെ പിൻചക്രം കയറിയിറങ്ങി ദാരുണാന്ത്യം. ഇന്ന് വൈകിട്ട് 3.20 ഓടെയാണ് കണ്ണൂര് കാൾടെക്സ് എൻഎസ് ടാക്കീസിന് മുന്നിൽ വെച്ച് ദാരുണമായ അപകടമുണ്ടായത്. കെഎസ്ആർടിസി ബസിന്റെ അടിയിൽ പെട്ടാണ് മരണം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല!