Breaking News:
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം നീളും.. ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവച്ചു. പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവയ്ക്കുന്നത്.
ഇന്നു ഓശാന ഞായർ.. നെന്മാറ ക്രിസ്തുരാജ ദേവാലയത്തിൽ വികാരി ഫാ.സെബാസ്റ്റ്യൻ താമരശ്ശേരി, ഫാ.പ്രിൻസ് ക്ലാരൻസ് എന്നിവർ നേതൃത്വം നൽകിയ വി. കുർബാനയും ബൈബിൾ സന്ദേശം നൽകി. നെന്മാറ ടൗണിൽ വിശ്വാസികൾ കുരുത്തോല പ്രദക്ഷിണവും നടത്തി. വീഡിയോ ദൃശ്യം 👇
പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. ആലപുഴ തകഴി വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ(16)യാണ് മരിച്ചത്. തകഴി വിരുപ്പാല സെൻ്റ് ജൂഡ് പള്ളിയിൽ കീബോർഡ് വായിക്കുന്ന തിനിടെയാണ് കുഴഞ്ഞു വീണത്. തകഴിയിലെ സ്വകാര്യആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്ലസ് വൺവിദ്യാർത്ഥി യാണ്.
കണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; 20 കുട്ടികൾക്ക് പരിക്ക്. കണ്ണൂർ കൊയ്യത്ത് ആണ് അപകടം.
കോഴിക്കോട് രൂപതയെ അതിരൂപതയായി ഉയർത്തി; വത്തിക്കാനിലെ മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ച് ജോസഫ് പാംപ്ലാനി. അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി വർഗീസ് ചക്കാലക്കൽ.