കാഞ്ഞിരക്കൊല്ലി മഠേടത്തുവീട്ടിൽ നിധീഷാണ് (31) കൊലപ്പെട്ടത്. ഭാര്യ ശ്രുതിക്ക് (28) ഗുരുതര പരിക്കേറ്റു. ഇവരെ തളിപറമ്പിലെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ബൈക്കില്‍ രണ്ടംഗ സംഘം വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നു. ശരീരത്തിൽ നിരവധി വെട്ടുകളേറ്റ നിധീഷ് സ്ഥലത്തു തന്നെ മരിച്ചു. ആക്രമണം തടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭാര്യ ശ്രുതിക്ക് വെട്ടേറ്റത്.