കണ്ണൂർ മട്ടന്നൂരിൽ പത്രലേഖകനെ മർദിച്ചെന്ന പരാതിയിൽ അഞ്ച് പൊലീസുകാർക്ക് സ്ഥലംമാറ്റം. ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസറെയും നാല് സിവിൽ പൊലീസ് ഓഫീസർമാരെയുമാണ് സ്ഥലം മാറ്റിയത്.
മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മർദ്ദനമേറ്റതെന്നാണ് പത്ര ലേഖകൻ ശരത് ആരോപിച്ചത്.