കാഞ്ഞങ്ങാട് ചിത്താരി ജമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിംങ്ങ് നടത്തിയ സംഭവത്തില്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കാസര്‍കോട് ജില്ല കമ്മിറ്റി അന്വേഷണം നടത്തി പ്രിന്‍സിപ്പാളിന്റെ വിശദീകരണം തേടി.

പ്ലസ് ടു വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചെരുപ്പ് ധരിച്ചതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതെന്ന് കുട്ടി പറയുന്നു.

അടിയുടെ കാര്യം പുറത്ത് പറഞ്ഞാല്‍ ഇനിയും അടി കിട്ടുമെന്ന് മുതിര്‍ന്ന കുട്ടികള്‍ പറയുന്നത് വീഡിയോയില്‍ കാണാം. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാര്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി.
പള്ളിക്കര ബിലാല്‍ നഗര്‍ സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. എന്നാല്‍ മര്‍ദനമേറ്റ വിവരം കുട്ടി വീട്ടുകാരെ അറിയിച്ചില്ല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടിക്ക് തലകറക്കം അനുഭവപ്പെടുകയും വീട്ടില്‍ കിടക്കുകയുമായിരുന്നു.

മര്‍ദനമേറ്റ കാര്യം കുട്ടി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു. പിന്നീട് വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിതെന്ന് പ്രിന്‍സിപ്പാള്‍ പ്രേമന്‍ പറഞ്ഞു.

ഷൂധരിക്കാതെയെത്തിയ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതിന് 15 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തതിന് ശേഷം ആറ് പേരെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം 15 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തിരുന്നു

കഴിഞ്ഞ ദിവസം ചേര്‍ന്ന മാനേജ്മെന്റുകളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അച്ചടക്ക സമിതി യോഗത്തില്‍ വിദ്യാര്‍ഥിയെ മര്‍ദിക്കുന്നതിന്റെ വീഡിയോ പരിശോധിച്ചു

ഇവരില്‍ ആറുപേരെ മര്‍ദനമേറ്റ വിദ്യാര്‍ഥി തിരിച്ചറിഞ്ഞു. ഇതിന് പിന്നിലാണ് നടപടി. രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.

സ്‌കൂളില്‍ റാഗിംഗ് നടന്നുവെന്നാണ് പരാതി എന്നാല്‍ റാഗിങ്ങിന് പോലീസ് വിഭാഗം ചേര്‍ത്തിട്ടില്ല. ആക്രമണത്തിന് മാത്രമാണ് കേസ്. സ്‌കൂള്‍ വളപ്പിലെ ബസ് വെയിറ്റിംഗ് ഷെഡില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ചത്. മര്‍ദനമേറ്റ് ബോധരഹിതനായി ഇരിക്കുന്ന മുഖത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
റാഗിങ്ങിന് കേസെടുക്കണമെങ്കില്‍ സ്‌കൂളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിക്കണമെന്ന് പോലീസ് അറിയിച്ചു. ഇനിയും ഇത്തരം നടപടി കുട്ടികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് ഉള്‍പെടെ ബോധവല്‍കരണം നല്‍കാന്‍ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് സികെ നാസര്‍ കാഞ്ഞങ്ങാട് ജില്ല പ്രസിഡണ്ട് മജീദ് അമ്പലത്തറ ട്രഷറര്‍ അഹ്‌മദ് കീര്‍മാണി എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ഇച്ചിലങ്കാല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.