കനത്ത മഴ; തമിഴ്നാട് മരണം 13 ആയി. മരണസംഖ്യ കൂടാൻ സാധ്യത.
ഫിൻജാൽ ചുഴലിക്കൊടുങ്കാറ്റ് ശക്തി കുറഞ്ഞ് അതിത്രീവ ന്യൂനമർദമായി മാറി. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് ഫിൻജാൽ പൂർണമായും കരയിൽ പ്രവേശിച്ചത്. പുതുച്ചേരി, കടലൂർ, വിഴുപ്പുറം എന്നിവിടങ്ങളിൽ കനത്ത മഴ തുടരുകയാണ്.