കല്‍പാത്തി രഥോത്സവവുമായി ബന്ധപ്പെട്ട് നവംബർ 15ന് വൈകുന്നേരം അഞ്ച് മുതല്‍ പത്ത് മണിവരെ പാലക്കാട് ഒലവക്കോട് ശേഖരീപുരം, കല്‍മണ്ഡപം ബൈപാസില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വാളയാർ ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന വലിയ വാഹനങ്ങള്‍ വാളയാർ ടോള്‍ പ്ലാസ ഹൈവേയില്‍ പാർക്ക് ചെയ്യുകയും ചെറിയ വാഹനങ്ങള്‍ കോട്ടമൈതാനം, കെ.എസ്.ആർ.ടി.സി, മേലാമുറി, പറളി, മുണ്ടൂർ വഴി പോകേണ്ടതുമാണ്.
കോഴിക്കോട്, മണ്ണാർക്കാട് ഭാഗത്തുനിന്ന് വാളയാർ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ മുണ്ടൂർ ഭാഗത്ത് പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങള്‍ മുണ്ടൂർ കൂട്ടുപാത പറളി വഴി പാലക്കാട് ടൗണിലെത്തി കല്‍മണ്ഡപം ചന്ദ്രനഗർ വഴി പോകണമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.